31.6 C
Kottayam
Saturday, October 26, 2024

അച്ഛനും അമ്മാവനും കടുത്ത ശിക്ഷ കിട്ടണം ; എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവരാണ് അവരെന്ന് ഹരിത

Must read

പാലക്കാട് : എന്റെ അനീഷേട്ടനെ കൊന്നവർക്ക് നല്ല ശിക്ഷ കിട്ടണമെന്ന് ഹരിത . തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച്ചയ്ക്ക് മാറ്റി വച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്.

അനീഷേട്ടനെ ദയയില്ലാതെ കൊന്നവരാണ് അച്ഛനും അമ്മാവനും. എന്റെ അനീഷേട്ടനെ കൊന്നവർക്ക് നല്ല ശിക്ഷ കിട്ടണം. കോടതി നീതി നടപ്പാക്കിത്തരണം എന്ന് ഹരിത പറഞ്ഞു.

പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ(50) അമ്മാവൻ സുരേഷ്(48) എന്നിവർ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.

ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വാദിച്ചത്.

ഡിസംബർ 25നാണ് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.അനീഷും ഹരിതയും സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'ജീവിക്കാൻ അനുവദിക്കില്ല, തടി വേണോ എന്നോർക്കണം'; വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി സുധാകരൻ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും...

അടുത്ത സ്വതന്ത്രനും മൊഴി ചൊല്ലുന്നു!ഒരാഴ്ച്ച കാത്തിരിക്കും, തീരുമാനമില്ലെങ്കിൽ എൽഡിഎഫ് വിടുമെന്ന്‌ കാരാട്ട് റസാഖ്

കോഴിക്കോട്: എൽഡിഎഫിനെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷവിമർശനമുയർത്തി കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. റിയാസ് തന്റെ വികസനപ്രവർത്തനങ്ങളെ അട്ടിമറിച്ചെന്നും പാർട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി...

ഇന്ത്യൻ സെെന്യത്തെക്കുറിച്ചുള്ള പരാമർശം; പഴയ അഭിമുഖത്തിൽ വിവാദത്തിലായി സായ്​പല്ലവി

ഹൈദരാബാദ്‌:ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് നടി സായ് പല്ലവി പഴയൊരു ഒരു അഭിമുഖത്തില്‍ പങ്കുവച്ച അഭിപ്രായം വലിയ വിവാദത്തിൽ. വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് 2020 ല്‍ നല്‍കിയ അഭിമുഖത്തിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ച്...

'ഇവിടെ പറഞ്ഞിട്ടാണ് എല്ലാം ചെയ്തിട്ടുള്ളത്'; ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പി. സരിൻ

കോട്ടയം:പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിന്‍. ഉമ്മന്‍ചാണ്ടിക്കു മുന്നിൽ ഏഴെട്ട് വര്‍ഷം എങ്ങനെയാണോ നിന്നത് അതേരീതിക്ക് തന്നെയാണ് ഇന്നും നിന്നത്. അങ്ങനെയല്ലാതെ നില്‍ക്കുന്നവരെ അദ്ദേഹത്തിനറിയാമെന്നും പി. സരിന്‍...

കിഴക്കൻ ലഡാക്കിൽ നിർണായക നടപടി; ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിക്കും

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളിലെയും സംഘർഷകേന്ദ്രങ്ങളിൽ നിന്ന്‌ ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചുതുടങ്ങി. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന്‌ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണയെത്തുടർന്നാണ് നടപടി. ഇന്ത്യയുടെയും ചൈനയുടെയും...

Popular this week