ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ പരിപാടി നടക്കുന്ന സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍.
ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു. കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News