News
സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കർഷക സമരം തുടരുന്ന സിംഗു അതിർത്തിയിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗിനെയാണ്(45 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം ഒരു ആത്മഹത്യ തന്നെയാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെയും സമാനമായ രീതിയിൽ സിംഗു അതിർത്തിയിൽ കർഷകർ ആത്മഹത്യ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇതിൽ വിശദമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നും കർഷക സംഘടനകളുടെ ഭാഗത്തുനിന്നും നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News