ഡേറ്റിംഗ് ആപ്പില്‍ ഉണ്ണി മുകുന്ദന്‍! താരത്തിന്റെ പ്രതികരണം
മലയാളത്തില്‍ ധാരാളം ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്‍. ആരാധികമാരുടെ നീണ്ട നിര തന്നെ ഉണ്ടായിട്ടും ഉണ്ണിയെന്തേ ഇനിയും ജീവിത സഖിയെ കണ്ടെത്തിയില്ല എന്ന ചോദ്യം പലരും ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ തനിക്കൊരു കാമുകിയുണ്ടെന്ന് പോലും ഒരിക്കലും ഉണ്ണി വെളുപ്പെടുത്തിയിട്ടില്ല. ഒരിക്കല്‍ ക്ഷുഭിതയായി കമന്റിട്ട ആരാധികക്ക് മറുപടിയായി തനിക്ക് ആരെയും പോയി പെട്ടെന്നൊരുനാള്‍ കെട്ടിക്കൊണ്ടു വരാന്‍ താല്‍പ്പര്യം ഇല്ലെന്നാണ്.
ആ ഉണ്ണി മുകുന്ദനെ ഒരു ദിവസം നിങ്ങള്‍ തുറന്ന് പിടിച്ച ഡേറ്റിംഗ് ആപ്പില്‍ കണ്ടാല്‍ എന്ത് തോന്നും. അത്ഭുതപ്പെട്ടേക്കാം, ഇല്ലേ? പലരും സൗഹൃദവും പ്രണയവും അല്ലെങ്കില്‍ ചെറിയ ഭാഗ്യ പരീക്ഷണങ്ങളുമൊക്കെ നടത്തുന്ന വിര്‍ച്വല്‍ ലോകമാണ് ഡേറ്റിംഗ് ആപ്പ്. അങ്ങനെ ഒരു ആപ്പില്‍ തന്റെ പ്രൊഫൈല്‍ കണ്ട് സാക്ഷാല്‍ ഉണ്ണി മുകുന്ദന്‍ തന്നെ ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഇനി ആരും അറിയാതെ ഉണ്ണി തന്നെ ഒപ്പിച്ച പരിപാടിയാണോ ഇത്? സത്യം ഇതാണ്. ചെറി, പുരുഷന്‍, വയസ്സ് 25, ദീര്‍ഘ/ഹ്രസ്വ കാലത്തേക്ക് സ്ത്രീകളില്‍ നിന്നും സൗഹൃദം പ്രതീക്ഷിക്കുന്നു.
ഇംഗ്ലീഷ് സംസാരിക്കുന്ന ബിരുദധാരി, വല്ലപ്പോഴും മദ്യപിക്കും. ഒരു ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈല്‍ ആണിത്. എന്നാല്‍ താന്‍ 25 കാരനായ ബിരുദധാരിയും ദീര്‍ഘ/ഹ്രസ്വ കാല ബന്ധം അന്വേഷിക്കുന്ന ആളും അല്ലെന്നും സര്‍വോപരി തന്റെ പേര് ചെറി അല്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു. ഇത് ഉണ്ണിയുടെ പേരിലെ വ്യാജ പ്രൊഫൈലാണ്.
https://www.instagram.com/p/B8vbM_2hacN/?utm_source=ig_web_copy_link