NationalNews

ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.30 വരെ മദ്യശാലകള്‍ തുറക്കും! വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

ഹൈദരാബാദ്: കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുമെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഉപ്പാളിലെ കെ.സനീഷ് കുമാറിനെ(38)യാണ് പോലീസ് പിടികൂടിയത്.

<p>മാര്‍ച്ച് 29 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി തൊട്ട് വൈകീട്ട് 5.30 വരെ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നായിരുന്നു വ്യാജസന്ദേശം. ഇതിനോടൊപ്പം എക്സൈസ് വകുപ്പിന്റെ വിലാസത്തില്‍ വ്യാജമായി നിര്‍മിച്ച ഉത്തരവും ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.</p>

<p>കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാജസന്ദേശം പ്രചരിപ്പിച്ച മറ്റ് അഞ്ച് പേര്‍ക്ക് നോട്ടീസ് നല്‍കിയതായും വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker