ഭുവനേശ്വര്‍ : വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഒഡീഷ ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വരെ മാത്രമാണ് ഇയാള്‍ പഠിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പോലിസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
കോവിഡ് 19 വാക്‌സിനെന്ന് അവകാശപ്പെട്ട് വന്‍തോതില്‍ വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ്‌റെയ്ഡ് നടത്തിയത്. കോവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News