24.5 C
Kottayam
Monday, May 20, 2024

ആധാര്‍ കാര്‍ഡുകള്‍ ഉൾപ്പെടെ ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ; 10 പേർ പിടിയിൽ

Must read

മംഗളൂരു: വ്യാജ തിരിച്ചറിയകാർഡുകൾ നിർമ്മിച്ചു നൽകുന്ന സംഘത്തിലെ 10 പേർ പിടിയിൽ. ഗുള്ളാള കനകപുര റോഡിലെ കമലേഷ്കുമാര്‍ ബാവലിയ , പുട്ടിനഹള്ളി സ്വദേശി ലോകേഷ് എന്ന സലബന്ന, ശാന്തിനഗര്‍ സ്വദേശികളായ സുദര്‍ശന്‍ എന്ന സത്യനാരായണ , നിര്‍മ്മല്‍ കുമാര്‍, കെങ്കേരിയിലെ ദര്‍ശന്‍ , ഹാസനിലെ ശ്രീധര്‍ , ജനഭാരതിയിലെ ചന്ദ്രപ്പ , വിജയനഗറിലെ അഭിലാഷ്, ബസവേശ്വര നഗറിലെ തേജസ് , വിജയനഗറിലെ ആദിത്യ ഭാരതി എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ തട്ടിപ്പിന് നേതൃത്വം നൽകിയ കമലേഷ്കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വ്യാജമായി നിര്‍മ്മിച്ച 1000 ആധാര്‍ കാര്‍ഡുകള്‍, 9000 പാന്‍കാര്‍ഡുകള്‍, 12250 ആര്‍ സികള്‍, 6240 വോട്ടര്‍ ഐഡി കാര്‍ഡുകള്‍, മൂന്നു ലാപ്ടോപ്പുകള്‍, 60,000 രൂപ എന്നിവ പിടിച്ചെടുത്തു.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള കരാര്‍ നിര്‍വ്വഹിക്കുന്ന റോസ്മെട്ര ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് ബംഗളൂറു പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week