KeralaNewsRECENT POSTS

ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട് ,നാല്‌ വര്‍ഷമായി ഭാര്‍ത്താവ് മരിച്ച ഒരു യുവതിയുമായി അടുപ്പത്തിലാണ്.ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

വീട്ടമ്മമാരെ യുവതികളെ പിഞ്ചുകുരുന്നുകളെയാക്കെ പീഡിപ്പിയ്ക്കുന്ന നിരവധി പുരുഷന്‍മാരെപ്പറ്റിയുള്ള വിവരങ്ങളാണ് ദിവസേന പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചതിക്കുഴികള്‍ തീര്‍ത്ത് പുരുഷന്‍മാരെ സാന്രത്തികമായും മാനസികമായും ഇല്ലാതാക്കുന്ന സ്ത്രീകളേപ്പറ്റി കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍ തുറന്നെഴുതുന്നു.സോഷ്യല്‍ മീഡിയാ കെണിയില്‍ വീഴാതിരിയ്ക്കാന്‍ പുരുഷന്‍മാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് കുറിപ്പ്.

കലാ മോഹന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഓനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ്.. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും..
നാല് വര്‍ഷമായി ഭാര്തതാവ് മരിച്ച ഒരു യുവതിയുമായി അടുപ്പത്തിലാണ്..
Face book വഴി പരിചയപ്പെട്ട ഇവര്‍ക്ക് വേണ്ടി ബാങ്കില്‍ അത്യാവിശ്യമുണ്ടായിരുന്ന കാശൊക്കെ പുള്ളി എടുത്തു ചിലവാക്കി..
ഭാര്യയും കുഞ്ഞുങ്ങളും അനുഭവിക്കേണ്ട നല്ലൊരു പങ്ക് പുള്ളിക്കാരി വസൂലാക്കി..
ഇപ്പോള്‍ എന്റെ സുഹൃത്ത് കണ്ടെത്തി,
ഈ സ്ത്രീയ്ക്ക് ഇതേ പോലെ പല ബന്ധങ്ങള്‍ ഉണ്ടെന്ന്..
പ്രതികരിക്കാന്‍ നിന്നാല്‍ അവള് കുടുംബം കലക്കും..
പക്ഷെ സഹിക്കാന്‍ ആവുന്നില്ല…

ഈ കഥയ്ക്ക് അപ്പുറം
എത്രയോ കേട്ടിരിക്കുന്നു..
കാണുന്നു..
ഒറ്റപെട്ടു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് താങ്ങാവാന്‍ ഒളിച്ചെത്തുന്ന എത്രയോ വാക്കുകളുണ്ട്..
എല്ലാം കെണികള്‍ ആകണമെന്നില്ല..
പുരുഷനെന്നാല്‍ എല്ലാവരും വേട്ടക്കാരന്‍ അല്ലല്ലോ..
സ്ത്രീ ഇരകള് അല്ല എല്ലാ കഥയിലും..

ഫെമിനിസ്റ്റ് എന്ന വാദം മുഴുക്കുമ്പോള്‍ ഇങ്ങനെ ഒരു വശം കൂടി അഴിച്ചു പണിയണം.പഠിച്ച വിഷയം കൈകാര്യം ചെയ്യാന്‍ മാത്രമേ സാധിക്കു എന്ന് വാശി പിടിക്കാതെ,
ജീവിതം മുന്നോട്ടു പോകാന്‍ ഉതകുന്ന ഏത് ജോലിയും സ്വീകരിക്കാന്‍ തയ്യാറാകണം.

നേരും നെറിവും എന്നത് വിദ്യാഭ്യാസം കൊണ്ട് കിട്ടുന്നതല്ല..
ജനനം കൊണ്ട് നേടേണ്ടത് അല്ലേ..

ക്യാമ്പസില്‍ കുട്ടികളുടെ ഇടയില്‍ പോലും ബന്ധങ്ങളുടെ നടുവില്‍ കാണുന്ന ചൂഷണം ഉണ്ട്..

‘ വീട്ടില് നിന്നും ആദ്യമൊക്കെ അല്ലറ ചില്ലറ മോഷണങ്ങള്‍ ഉണ്ടായിരുന്നു..
ഇപ്പോള്‍ അത് കൂടി.. തറവാട്ടില്‍ ചെന്നപ്പോള്‍ അവളുടെ അമ്മുമ്മയുടെ ഒരു മോതിരം എടുത്തു..
എന്താണ് ഇവള്‌ടെ പ്രശ്‌നം എന്നറിയില്ല… ‘
അമ്മ കരഞ്ഞു കൊണ്ട് പറയുമ്പോള്‍ കുട്ടി തല കുനിച്ചിരിക്കുക ആണ്..
ചോദിച്ചു വന്നപ്പോള്‍ അവളുടെ മറുപടി,
കാമുകന്‍ ആവശ്യപ്പെട്ടിട്ട് എന്നായിരുന്നു..
അവന്റെ പ്രണയം നിലനിര്‍ത്തി കൊണ്ട് പോകണമെങ്കില്‍ അവനാവശ്യപെടുന കാശു കൊടുക്കണം..

Face book ലൂടെ പ്രണയം നടിച്ചു ഒരുപാട് തട്ടിപ്പ് ഇത്തരത്തില്‍ മുന്നേറുന്നുണ്ട്..

കലാകാരന്മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നൊക്കെ സ്വയം പരിചയപെടുത്തി, സൗഹൃദം സ്ഥാപിച്ചു, പിന്നെ അടുത്ത പടിയായി സാമ്പത്തികം ആവശ്യപ്പെടുന്ന എത്രയോ അനുഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുന്നു…
എന്ത് ഉളുപ്പ് ഇല്ലായ്മയില്‍ നിന്നാണ് ചോദിക്കുന്നത് എന്ന അതിശയം ഇപ്പോള്‍ ഇല്ലാതായി..

പങ്കാളി നടത്തുന്ന ഇത്തരം തട്ടിപ്പിന് മൗനമായ് പിന്തുണ നല്‍കുന്നവര്‍ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന മറ്റൊന്നാണ്..
നക്കാപ്പിച്ച കാശിനു ജീവിതം കൊണ്ട് പോകുന്നതിലും ഭേദമല്ലേ എന്നങ്ങു കരുതും..
എന്തായാലും, ഇവരെ മാറ്റാന്‍ ആകില്ല..
പക്ഷെ പറ്റിക്കപെടേണോ എന്നത് നമ്മുടെ തീരുമാനം ആണ്..
ബന്ധങ്ങള്‍ സൂക്ഷിച്ചു തിരഞ്ഞെടുക്കാം…

തട്ടിപ്പ് നടത്തുന്നതില്‍ സ്ത്രീപുരുഷന്‍ എന്നൊന്നും ഇല്ല..
ഇല്ലാത്ത
രോഗത്തിന്റെ പേരില്‍ നടത്തുന്ന കള്ള പിരിവുകള്‍ ധാരാളം..

സ്ത്രീകളെ സ്ത്രീകളും, പുരുഷനെ പുരുഷനും ഇരയാക്കുന്നുണ്ട് എങ്കിലും എതിര്‍ ലിംഗത്തില്‍ പെട്ടവരെ ആണ് കൂടുതലും ചൂഷണം ചെയ്യുന്നത്…
പ്രണയവും രതിയും അങ്ങോട്ട് എത്താന്‍ എളുപ്പ മാര്‍ഗ്ഗങ്ങളാണല്ലോ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker