‘ഫഹദ് എന്ത് കൊണ്ടാണ് ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?? അതിന് കാരണം ഫഹദിന്റെ രാഷ്ട്രിയം ആണ്…’; കുറിപ്പ് വൈറല്‍
കഴിഞ്ഞ ദിവസം കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. മന്ത്രിയുടെ ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. നടനും നിര്‍മ്മാതാവുമായ ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈഷ പിക്ചര്‍ വോഗ് ഇന്ത്യയുടെ കവര്‍ ചിത്രമാക്കി മാറ്റിയിരുന്നു. ഇപ്പോളിതാ ഈ സംഭവത്തില്‍ കുര്യാക്കോസ് എന്ന വ്യക്തി കുറിച്ച കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
‘ഫഹദ് എന്ത് കൊണ്ടാണ് ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?? അതിന് കാരണം ഫഹദിന്റെ രാഷ്ട്രിയം ആണ്… മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ…?? പിന്നീട് ഉപരി പഠനത്തിനു വേണ്ടി ചേര്‍ന്ന കോളേജില്‍ എസ് എഫ് ഐയുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ഫഹദിനെ അറിയുമോ ആര്‍ക്കെങ്കിലും..??
അതൊക്കെ പോട്ടെ ഫഹദിന്റെ പിതാവ് ഫാസില്‍ എറണാകുളം ലോക്കല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ചരിത്രം കൊച്ചിയിലെ പഴയ കമ്മി നേതാക്കളൊട് ചോദിച്ചാല്‍ മതി, പറഞ്ഞു തരും… പിന്നീട് സിനിമ മേഖലയില്‍ തിരക്കില്‍ ആയപ്പോള്‍ ലീവ് എടുത്ത് പോയ ആളാണ് ഫാസില്‍.. മമ്മുട്ടിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന ഫാസിലിന്റെ മകന്‍ തന്നെ അല്ലെ ഫഹദ് ഫാസില്‍…?? അത് കൊണ്ട് കൂടുതല്‍ ഒന്നും ആഘോഷിക്കേണ്ട കാര്യമില്ല ഇതില്‍…!’