EntertainmentKeralaNews

ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്; മുക്തയ്ക്ക് എതിരെ ശ്രീലക്ഷ്മി അറക്കൽ

കൊച്ചി:ഒരു ചാനൽ പരിപാടിക്കിടിയില്‍ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ ചേര്‍ന്ന് വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്തയച്ചിരുന്നു.

മുക്തയും മകളുമായിരുന്നു ഷോയിൽ അതിഥികളായി എത്തിയത്. മകളെ പാത്രം കഴുകുന്നതും ക്ലീനിംഗും ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് മുക്ത ഷോയിൽ പറഞ്ഞിരുന്നു. പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍. യൂട്യൂബിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെയാണ് മുക്തയ്‌ക്കെതിരെ വ്യാപകവിമര്‍ശനം ഉയർന്നത്

ഇപ്പോഴിതാ ഈ സംഭവത്തിൽ മുക്തയ്ക്കെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്ത്. മറ്റൊരു വീട്ടിലേക്ക് ചെന്നുകയറുന്നതിനാല്‍ പിന്‍കുട്ടികള്‍ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്ന് പറയുന്നത് തീര്‍ത്തും മോശമാണെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നു. ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ എന്നും എത്ര പേര് ഇത് കാണുന്നതാണെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പെണ്‍പിള്ളേരായല്‍ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്ന് നടി മുക്ത. ഈ ചെറിയ പെണ്‍കുട്ടി നാളെ വേറൊരു വീട്ടില്‍ പോകാന്‍ ഉള്ളതാണ് പോലും..അതിനാല്‍ cleaning n cooking അറിഞ്ഞിരിക്കണം പോലും. കല്യാണം കഴിച്ച പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം cleaning and cooking ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? Cleaning and cooking ഏതൊരാളും പഠിക്കുന്നത് നല്ലതാണ്, പക്ഷെ അത് നാളെ ഒരു വീട്ടില്‍ കയറി ചെല്ലണ്ടവള്‍ ആണ് എന്ന് പറഞ്ഞ് ചെയ്യിക്കുന്നത് എന്ത് ദുരന്തം ആണ്? ഒരു ചെറിയ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്. ഇത് കേള്‍ക്കുന്ന അവതാരിക അതിനെ കുറിച്ച്‌ പറയുന്നതാണ് ഏറ്റവും വലിയ ദുരന്തം . ഇത് മെച്ചൂരിറ്റി ആണ് പോലും .എന്ത് ദുരന്തമാണ് ഇവരുടെ വായില്‍നിന്ന് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker