KeralaNewsRECENT POSTS

കാമ വെറിക്കൂത്തിനു മുന്നില്‍ മൃതിയടഞ്ഞതു മാതൃത്വമെന്ന പവിത്രത; വൈറലായി ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: തന്റെ രഹസ്യബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കാമുകനെ കൂട്ടുപിടിച്ച് അമ്മ പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവം കുറച്ചൊന്നുമല്ല കേരളക്കരയെ ദുഖത്തിലാഴ്ത്തിയത്. വളരെ വിങ്ങലോടെയാണ് ആ വാര്‍ത്ത കേരളക്കര കേട്ടത്. അമ്മയുടെ രഹസ്യബന്ധം ചോദ്യം ചെയ്തതിനാണ് 16കാരി പെണ്‍കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയത്. സംഭവങ്ങളില്‍ പ്രതിഷേധിച്ച് യുവ ഡോക്ടര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ഡോ.അനുജയാണ് 16കാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്.

ഡോ. അനൂജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാമ വെറിക്കൂത്തിനു മുന്നില്‍ മൃതിയടഞ്ഞതു മാതൃത്വമെന്ന പവിത്രത.
അമ്മേ എന്നിനി ഉറക്കെ കരയേണ്ട കുഞ്ഞേ,

നിന്നെ താരാട്ടു പാടി ഉറക്കുമെന്നു നീ കരുതിയൊരമ്മ,
ഏതാപത്തിലും നിന്റെ കരം പിടിക്കുമെന്നു നീ നിനച്ചൊരമ്മ എന്നേ മരിച്ചു ,

അമ്മിഞ്ഞ നുകരുമ്‌ബോഴും, പിച്ച വയ്ക്കുമ്‌ബോഴും നീ അറിഞ്ഞോ നിന്റെ ജീവന്‍ എടുക്കുന്നവളായി അവള്‍ മാറുമെന്നു,

കഴിഞ്ഞ ദിവസം, തിരുവനന്തപുരത്തു നെടുമങ്ങാട് ഭാഗത്തു,കാമുകനോടൊപ്പം ജീവിക്കാന്‍ പുറപ്പെടുന്നതിനു മുന്‍പായി 34 കാരിയായ യുവതി, തന്റെ ുഹൗീെില ല്‍ പഠിക്കുന്ന മകളെ കൊലപ്പെടുത്തിയത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത,

കാമുകനോടൊപ്പം ചേര്‍ന്ന് തന്റെ മകളെ കൊലപ്പെടുത്തുമ്‌ബോള്‍,

ആ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരവും പിടിച്ചു, മറവു ചെയ്യാനായി ബൈക്കില്‍ യാത്ര ചെയ്യുമ്‌ബോള്‍,

പെറ്റ വയറു മറന്നു പൊട്ടകിണറ്റിലേക്കു മകളെ വലിച്ചെറിയുമ്‌ബോള്‍,തുടര്‍ന്ന് ഒരു കൂസലുമില്ലാതെ കാമമെന്ന പേക്കൂത്തിനു പിന്നാലെ ഓടിയ നീചജന്മത്തിനു മുന്നില്‍,
മുഖം നഷ്ടപ്പെട്ടത് കണ്ണേയെന്നും പൊന്നെയെന്നും പറഞ്ഞു ഇന്നും മക്കളെ സ്‌നേഹിക്കുന്ന ഒരു കൂട്ടം അമ്മമാരുടെ ആയിരുന്നു,
തങ്ങളുടെ മക്കള്‍ക്കായി ജീവന്‍ കളയാന്‍ പോലും മടിയില്ലാത്ത അമ്മമാരുടെ,

കാമം മൂത്തു ഭ്രാന്തായ നിന്നെ പോലുള്ളവര്‍ക്ക്,ഒരു തുള്ളി ബീജത്തിനൊടുവില്‍ പറ്റിപ്പോയ അബദ്ധം മാത്രം ‘അമ്മ’,

ആ നിര്‍മല വികാരത്തിന്റെ വില അറിയാത്ത നരഭോജി,
വന്യമായ നിന്റെ കാമാര്‍ത്തിക്കു മുന്നില്‍ നിന്റെ കുഞ്ഞിന്റെ ജീവനായുള്ള പിടച്ചില്‍ നീ കേട്ടില്ല,

ശ്വാസം കിട്ടാതെ അവള്‍ പിടഞ്ഞപ്പോഴും നീ മൗനം പാലിച്ചു,

നിനക്കപ്പോഴും മധുവിധു ആഘോഷിക്കാനായുള്ള ധൃതിയായിരുന്നു,

പൊട്ടകിണറ്റില്‍ അവളുടെ മൃതശരീരം കിടക്കുമ്‌ബോഴും,നിന്റെ ഹൃദയം പിടച്ചില്ല,

കൊല്ലുമ്‌ബോള്‍ പിടക്കാത്ത നിന്റെ ഹൃദയത്തിനെന്തു വേദന,അതും ശരിയാ,

ജയിലറക്കുള്ളില്‍ സുഖവാസത്തിനായി നിന്നെയൊന്നും അയക്കരുത്,പേപ്പട്ടികളെ നിര്‍ദാക്ഷണ്യം കൊല്ലുന്ന പോലെ,അതില്‍ കൂടുതല്‍ നീയൊന്നും അര്‍ഹിക്കുന്നില്ല,

സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ കാമുകന് നിര്‍ദേശം നല്‍കിയ അമ്മയും,

കാമുകന്‍ കുഞ്ഞിനെ ചവിട്ടി മെതിച്ചപ്പോള്‍ നോക്കി നിന്ന അമ്മയും,എന്തിനേറെ പറയുന്നു പെറ്റു മൂന്ന് കഴിയുന്നതിനു മുന്നേ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന അമ്മമാരും നിറഞ്ഞാടുന്ന ഈ ലോകത്തില്‍,

കുഞ്ഞേ അമ്മേയെന്നുറക്കെ നീ ഇനി കരയേണ്ട,
വാത്സല്യം പകരുമെന്നു നീ നിനക്കേണ്ട,
മാതൃത്വം മണ്മറഞ്ഞു, ഇനി
കേവലം അമ്മമാര്‍ മാത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker