- Advertisement -
ആലപ്പുഴ: ആലപ്പുഴയില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറി(26)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചുങ്കത്ത് വച്ചാണ് സംഭവം. സംഘര്‍ഷത്തില്‍ ആളുമാറി മറ്റു രണ്ട് പേര്‍ക്കും മര്‍ദനമേറ്റു.
ഗുരുതര പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News