ഇംഫാല്‍: വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനുപിന്നാലെ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളുമായി ഒരുസംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു.
ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മെയ്തികളുടെ തീവ്രവിഭാഗമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയത്.
ഇത്രയും ആയുധങ്ങള്‍ ഇവരുടെ കൈവശം എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോലീസിന്റെയും പട്ടാളത്തിന്റെയും കൈയ്യില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ക്കുപുറമെ, മ്യാന്‍മറില്‍നിന്നും ബംഗ്ലാദേശില്‍നിന്നും മണിപ്പുരിലേക്ക് ആയുധങ്ങള്‍ എത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെതന്നെ ഉണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News