ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെയാണ്. വീട്ടില്‍ അധികം നേരം ചിലവഴിച്ച് പരിചയമില്ലാത്ത പലര്‍ക്കും ഇത് വലിയ മടുപ്പാണ് ഉണ്ടാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം ഇത്തരക്കാരുടെ മടുപ്പ് ഒരു പരിധിവരെ ഇല്ലാതാക്കുന്നുണ്ട്. പലരും സമയം കളയാന്‍ ഇന്റര്‍നെറ്റിനെയാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്.
<p>എന്നാല്‍ ഈ ഇന്റര്‍നെറ്റ് ഉപയോഗം അവിഹിത ബന്ധങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. വീട്ടിലിരുന്ന മടുത്തതിനാല്‍ റൊമാന്റിക് കാര്യത്തിനായി ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളും വിവാഹേതര ഡേറ്റിംഗ് അപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിച്ചവര്‍ക്കുള്ള ഡേറ്റിംഗ് ആപ്പായ ഗ്ളീഡന്‍ വ്യക്തമാക്കുന്നത് തങ്ങളുടെ ആപ്പിന്റെ സബ്സ്‌ക്രിപ്ഷന്‍ 70 ശതമാനം വര്‍ധിച്ചുവെന്നാണ്.</p>
<p>ലോക്ക് ടൗണിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ ഇരിക്കുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നു. ഇതാണ് തങ്ങളുടെ സബ്ക്രിപ്ഷന്‍ കൂടുന്നതിന് കാരണമായതെന്നാണ് ഗ്ളീഡന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.</p>