KeralaNews

തൃശൂർ പാറമടയിൽ സ്ഫോടനം ഒരാൾ മരിച്ചു,അഞ്ച് പേർക്ക് പരിക്ക്

തൃശ്ശൂർ:വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്.പാറമട ഉടമയുടെ അനുജനാണ് മരിച്ചത്.

സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പാറമട പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണ്. ഈ പാറമട മൂന്നു വർഷം മുമ്പ് സബ് കളക്ടർ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker