Entertainment

‘സിംഫണി സക്കറിയ… ആള് ഒന്നൊന്നര പുള്ളിയാണ് സാറെ’; ആകാംക്ഷ നിറച്ച് ‘എവിടെ’ ട്രെയിലര്‍

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘എവിടെ’യുടെ ട്രെയിലര്‍. നവാഗതനായ കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആശ ശരത്ത്, മനോജ് കെ. ജയന്‍, ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബോബി സഞ്ജയാണ് കഥ. സി.കൃഷ്ണന്റെതാണ് തിരക്കഥ. ഹോളിഡേ മൂവീസിന്റെ ബാനറില്‍ ജൂബിലി പ്രൊഡക്ഷന്‍സ്, പ്രകാശ് മൂവി ടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം. കെ. ജയകുമാറും ബി.കെ. ഹരിനാരായണനുമാണ് ഗാനരചന.

മിനിസ്‌ക്രീനില്‍ ഏറെ ജനപ്രിയമായ ഒരുപിടി സീരിയലുകള്‍ ഒരുക്കിയ സംവിധായകനാണ് കെ.കെ. രാജീവ്. അവിചാരിതം, ഓര്‍മ്മ, സ്വപ്നം, ആഗ്നേയം, ഈശ്വരന്‍ സാക്ഷിയായി, പോക്കുവെയില്‍ തുടങ്ങി നിരവധി സീരിയലുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button