ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി:ഇന്ത്യയില്‍നിന്നു യുഎഇയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വെയ്‌സ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ യുഎഇ നിരോധിച്ച സാഹചര്യത്തിലാണു നടപടി.

ടിക്കറ്റ് വാങ്ങിയവര്‍ സഹായത്തിനായി അതത് ട്രാവല്‍ ഏജന്റ്മാരെ സമീപിക്കണം. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘം, ഗോള്‍ഡന്‍ വീസ ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസും കാര്‍ഗോ സര്‍വീസും തുടരും.