EntertainmentNews

മലയാളത്തിൽ വീണ്ടും പ്രണയാർദ്രഗാനങ്ങൾ ‘ഇഷ്ടരാഗം,ഓഡിയോ ലോഞ്ച്

തൃശൂർ:സംഗീത സാന്ദ്രമായ **ഇഷ്ടരാഗം**എന്ന ചിത്രത്തിന്റെ പ്രണയാർദ്ര ഗാനങ്ങൾ പുറത്തിറങ്ങി,ഓഡിയോ ലോഞ്ച് കഴിഞ്ഞു. മെയ് മാസം ചിത്രം തീയറ്ററുകളിൽ എത്തുന്നു. തൃശ്ശൂരിൽ പേൾ റീജൻസി ഹോട്ടൽ വച്ചായിരുന്നു ഓഡിയോ പ്രകാശന കർമ്മം നിർവഹിച്ചത്. തുടർന്ന് ട്രെയിലർ ലോഞ്ചും നടന്നു.

നടൻ കൈലാഷ്, ഗായകരായ മധു ബാലകൃഷ്ണൻ, സുധീപ് കുമാർ എന്നിവർ മുഖ്യ അതിഥിയായിരുന്നു. ചിത്രത്തിലെ താരങ്ങളും സാങ്കേതിക വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്നാണ് ഇഷ്ടരാഗം എന്ന ചിത്രം നിർമ്മിക്കുന്നത്.

ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ എഴുതി സംവിധാനം നിർവഹിക്കുന്നത് ജയൻ പൊതുവാൾ ആണ്.തിരക്കഥ ചന്ദ്രൻ രാമന്തളി. ഗാനരചന സുരേഷ് രാമന്തളി. സംഗീതം വിനീഷ് പണിക്കർ. എഡിറ്റിംഗ് വിപിൻരവി. ചായാഗ്രഹണം ജികെ രവികുമാർ.

ആകാശ് പ്രകാശ് നായകനാവുന്ന ചിത്രത്തിൽ ആദിത്യ നായിക ആയി എത്തുന്നു.കൈലാഷ്, ശ്രീകുമാർ, ഉണ്ണിരാജ, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, ജിഷിൻ,അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ എന്നിവരും അഭിനയിക്കുന്നു.

ഇരിട്ടി, കാഞ്ഞിരക്കൊല്ലി, വയനാട്, ഗുണ്ടപ്പെട്ട്.എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം നടന്നത്. സാഗാ ഇന്റർനാഷണൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.ആർട്ട് ബാലകൃഷ്ണൻ കൈതപ്രം. കോസ്റ്റ്യൂംസ് സുകേഷ് താനൂർ. മേക്കപ്പ് സുധാകരൻ ചേർത്തല. കോറിയോഗ്രഫി ക്ലിന്റ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ റിജു നായർ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദീപക് ശങ്കർ,ഷാൻ.

ബിജിഎം പ്രണവ് പ്രദീപ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്. കളറിസ്റ്റ് അലക്സ്‌ വർഗീസ്. ഗായകർ വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ. ഡിസൈൻസ് ദിനേശ് മദനൻ.പി ആർ ഒ എം കെ ഷെജിൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker