ലണ്ടന്‍:ഏതാനും വർഷങ്ങൾ കൊണ്ട് ആളുകൾക്കിടയിൽ വമ്പൻ സ്വീകാര്യത നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അഞ്ചാമത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമെന്ന പദവിയും ടിക്ടോക്ക് സ്വന്തമാക്കുമ്പോൾ, കൂടുതൽ രാജ്യങ്ങൾ ടിക്ടോക്കിനെതിരെ രംഗത്തെത്തുകയാണ്.
ഇത്തവണ ഇംഗ്ലണ്ടാണ് ടിക്ടോക്കിന് പൂട്ടിടുന്നത്. ഔദ്യോഗിക ഫോണുകളിൽ നിന്ന് ഉടൻ തന്നെ ടിക്ടോക്കിനെ വിലക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇത് അധികം വൈകാതെ പ്രാബല്യത്തിലാകും.
ദേശീയ സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഇംഗ്ലണ്ട് ടിക്ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം, പൗരന്മാർക്കിടയിൽ ടിക്ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്തുകയില്ലെന്ന് ഇംഗ്ലണ്ടിന്റെ സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്.
നേരത്തെ ഇന്ത്യയിലെ പ്രവര്‍ത്തനം ടിക്ടോക്ക് പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു.പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ടിക്ടോക്കിന്റെ മുഴുവന്‍ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച ചൈനീസ് ആപ്പുകളില്‍ ഒന്നായിരുന്നു ടിക്ടോക്ക്.
2020 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ടിക്ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആപ്പുകളുടെ നിരോധനം. നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ ജീവനക്കാര്‍ക്ക് 9 മാസത്തെ പിരിച്ചുവിടല്‍ പാക്കേജ് അനുവദിക്കുമെന്ന് ടിക്ടോക്ക് അറിയിച്ചിരുന്നു. വി ചാറ്റ്, ഷെയര്‍ ഇറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍ തുടങ്ങിയ 300- ലധികം ആപ്പുകളും പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.