CrimeNationalNewsRECENT POSTS
ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി
തിരുച്ചിറപ്പള്ളി: ക്ലാസില്‍ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റല്‍ വാര്‍ഡനെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി കുത്തക്കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായി. ആക്രമണത്തില്‍ കഴുത്തിനും അടിവയറ്റിനും കുത്തേറ്റ ഹോസ്റ്റല്‍ വാര്‍ഡന്‍ ജി വെങ്കിട്ടരാമന്‍ (45) ആണ് മരിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം.
അധികൃതരെ അറിയിക്കാതെ തുടര്‍ച്ചയായി നാല് ദിവസം കോളേജിലും ഹോസ്റ്റലിലും വിദ്യാര്‍ഥി ഹാജരാകാതിരുന്നത് മാതാപിതാക്കളെ അറിയിച്ചതില്‍ പ്രകോപിതനായാണ് വിദ്യാര്‍ഥി ക്രൂരകൃത്യം ചെയ്തത്. വാര്‍ഡന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി വാര്‍ഡനെ ആക്രമിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News