തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വിദേശത്ത് പണം കൈമാറ്റം നടന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക.
ഫെമ നിയമപ്രകാരം കേസ് അന്വേഷിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനപ്രതികളെ പിടികൂടുന്നതോടെ കേസ് എന്‍ഫോഴ്സ്മെന്റിന് കൈമാറും. അതേസമയം, സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കി.
ഇ ഫയലിംഗ് വഴിയാണ് ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്നത്തെ പരിഗണനപട്ടികയില്‍ ഇല്ല. രാത്രി വൈകി ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News