ലണ്ടൻ:രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ട് ബ്രിട്ടൺ. ലോറി ഡ്രൈവർമാരില്ലാത്തതിനാൽ പല സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഗ്യാസ് ക്ഷാമം മൂലം ഫാക്ടറികൾ അടയ്ക്കുന്നതും യൂസ്ഡ് കാറിന്റെ വില ഉയരുന്നതുമായ വാർത്തകളും ബ്രിട്ടണിൽ നിന്നും പുറത്തു വരുന്നുണ്ട്.
ആവശ്യക്കാർ വർധിച്ചതും മെയിന്റനൻസ് പ്രശ്നങ്ങൾ ഉണ്ടായതും സൗരോർജ്ജം, കാറ്റ് എന്നിവയുടെ ഉൽപാദനം കുറഞ്ഞതുമാണ് ബ്രിട്ടനിൽ ഗ്യാസ് ക്ഷാമം രൂക്ഷമാകാൻ കാരണം. ഇത് യുകെയിലെ കാർബന്ധയോക്സൈഡിന്റെ വാണിജ്യ ഉൽപാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കിയെന്നാണ് റിപ്പോർട്ടുകൾ.
വരും ദിവസങ്ങളിൽ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയാണ് ഉണ്ടാക്കാനിടയുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ഉയരുന്ന വിലക്കയറ്റവും ഭക്ഷ്യ പ്രതിസന്ധിയും പരിഹരിക്കുവാൻ വ്യവസായ പ്രമുഖരുമായി കഴിഞ്ഞ ദിവസം സർക്കാർ ചർച്ച നടത്തിയെന്നാണ് വിവരം. ക്രിസ്മസ് ഷോപ്പിംഗ് അടക്കം പ്രതിസന്ധിയിലാകുന്ന അവസ്ഥയിലാണ് നിലവിൽ ബ്രിട്ടൺ.
അതിനിടെ മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് ബ്രിട്ടൻ തുടക്കമിടുകയും ചെയ്തു. വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ബൂസ്റ്റര്‍ നല്‍കിത്തുടങ്ങിയത്. കെയര്‍ ഹോമുകളില്‍ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്സിന്‍ നല്‍കുന്ന ആദ്യ പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചതെന്ന് വെയില്‍സ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് മേധാവി പറഞ്ഞു
50ന് മുകളിലുള്ളവരെയും, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനായി നാളെ മുതല്‍ സന്ദേശങ്ങള്‍ വഴി ക്ഷണിച്ച് തുടങ്ങും. ആറ് മാസം മുന്‍പ് രണ്ടാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നേടാന്‍ യോഗ്യതയുണ്ട്. നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ് ആരംഭിച്ചതോടെ ബൂസ്റ്റര്‍ നല്‍കുന്നത് എളുപ്പമാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
50ന് മുകളിലുള്ളവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളുള്ള 16ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യ സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും ബൂസ്റ്റര്‍ വാക്സിന്‍ ലഭിക്കും.