എറണാകുളം: ചേരാനെല്ലൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞതിനെ തുടർന്ന് മയക്കുവെടി വച്ച് തളച്ചു. എടയക്കുന്നത്തെ ക്ഷേത്രത്തിലേക്ക് എത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ പരക്കം പായുകയും ആളുകളെ ഓടിക്കുകയും ചെയ്തു. ക്ഷേത്രമതിൽക്കെട്ടിനകത്തായിരുന്നു ആന എന്നതിനാൽ മയക്കുവെടി വച്ച് ആനയെ തളയ്ക്കാൻ തീരുമാനിച്ചു. കൊടുങ്ങല്ലൂരിൽ നിന്നുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ച് വീഴ്ത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News