കൊല്ലം: പരവൂരില്‍ ഒരിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫും, മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. കൊല്ലം മുനിസിപ്പാലിറ്റിയുടെ കണക്കില്‍ 17 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ പത്തിടങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാല്‍ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News