Home-bannerKeralaNews
ഡിഐജി ഓഫീസ് മാര്‍ച്ച്: എല്‍ദോ എബ്രഹാമിനും പി രാജുവിനും മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി:എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചില്‍ പൊലീസുകാരെ അക്രമിച്ച കേസില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്ന ദിവസം മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ പി രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം രണ്ടാം പ്രതിയുമാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News