കഴിഞ്ഞ വ്യാഴാഴ്ചത്തെ സൂര്യഗ്രഹണത്തെ ഏറെ ആകാഷയോടെ ശാസ്ത്ര ലോകം നോക്കി കണ്ടത്. ഇതിനിടെ ഏറെ കൗതുകമുണര്‍ത്തിയത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്രാന്വേഷകര്‍ നടത്തിയ പരീക്ഷണങ്ങളാണ്.
ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയില്‍ ഗുരുത്വാകര്‍ഷണം കൂടുതലായിരിക്കുമെന്നും അപ്പോള്‍ മുട്ട കുത്തിനിര്‍ത്താന്‍ പറ്റുമെന്നും പണ്ടുമുതല്‍ പറഞ്ഞുകേള്‍ക്കുന്നതാണ്.
ഈ നാട്ടറിവ് ശാസ്ത്രലോകം പാടേ തള്ളിയതാണെങ്കിലും മലേഷ്യയിലെയും ഇന്തൊനീഷ്യയിലെയും ചിലരൊക്കെ വ്യാഴാഴ്ച മുട്ടയില്‍ പരീക്ഷണം നടത്തുകയായിരുന്നു. വിജയിച്ചവര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചു. ഈ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം വൈറലായിക്കൊണ്ടിരിക്കുന്നത്.