ചണ്ഡിഗഡ്:പഞ്ചാബിലെ ചണ്ഡിഗഡിൽ മുട്ട മോഷ്ടിച്ച പോലീസുകാരൻ്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അവസാനം പ്രതിയെ പിടികൂടി സസ്പെന്ഷൻ നൽകി അധികൃതർ.
കോൺസ്ട്രബിൾ പ്രിത്പാൽ സിംഗ് ആണ് അകപ്പെട്ടു പോയത്.
ഇയാളെ പഞ്ചാബ് പോലീസ് സസ്പെൻഡ് ചെയ്തു.ചണ്ഡിഗഡിലെ ഫത്തേഗഡ് സാഹിബ് ടൗണിൽ തിരക്കേറിയ റോഡിലായിരുന്നു സംഭവം. കടകളിൽ മുട്ട വിൽപ്പന നടത്തുന്നയാളുടെ ഉന്തുവണ്ടിയിൽനിന്നാണ് പ്രിത്പാൽ മുട്ട അടിച്ചുമാറ്റിയത്.
പോലീസ് യൂണിഫോമിൽ ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.ഉന്തുവണ്ടി പാർക്ക് ചെയ്ത് വിൽപ്പനക്കാരൻ മാറിയ തക്കം നോക്കി പ്രിത്പാൽ സിംഗ് മുട്ട പോക്കറ്റിലാക്കി. കച്ചവടക്കാരൻ വരുന്നതു കണ്ടതോടെ പ്രത്പാൽ ഉടനെ അതുവഴിവന്ന ഓട്ടോറിക്ഷയ്ക്കു കൈകാണിക്കുകയും ഇതിൽ കയറി പോകുകയും ചെയ്യുകയായിരുന്നു.