ഏറ്റവും സുരക്ഷയേറിയ സ്മാര്‍ട് ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ എന്നിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മൊബൈല്‍ ഹാക്കര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പിളിന്റെ ഐഫോണ്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആപ്പിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് ഹാക്കിങ് ശ്രമങ്ങളാണ് ആന്‍ഡ്രോയിഡിനു നേര്‍ക്കുണ്ടാകുന്നത്. മൂന്നാം കക്ഷി ബഗുകള്‍ വഴിയുള്ള സ്മാര്‍ട്ട് ഫോണ്‍ ഹാക്കിംഗ് വര്‍ദ്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടനില്‍ 10,040 ഐഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് കണ്ടെത്തല്‍. 700ഫോണുകളുമായി സാംസങ്ങാണ് രണ്ടാം സ്ഥാനത്തുള്ളത്. എല്‍ജി, നോക്കിയ, സോണി എന്നിവയാണ് ഹാക്കര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഫോണുകള്‍. അപ്പുകളിലേക്ക് വരുമ്പോള്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിനേക്കാള്‍ 16 മടങ്ങ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്നാപ്ചാറ്റ് രണ്ടാമതും വാട്സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണെന്നും കണ്ടെത്തല്‍.