കോട്ടയത്തും ഇടുക്കിയിലും ഭൂചലനം
കോട്ടയം:ജില്ലയിൽ ലഘു ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.ലോകമെമ്പാടുമുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തുന്ന വോൾക്കാനോ ഡിസ്ക്കവറി എന്ന വെബ്സൈറ്റിലാണ്.ഇന്നുച്ചയ്ക്ക് 1.30 ന് കോട്ടയം നഗരത്തിൽ നിന്നും 4.3 കിലോമീറ്റർ തെക്കു ഭാഗത്ത് ഭൂചലനമുണ്ടായതായി പറയുന്നത്.
വോൾക്കാനോ ഡിസ്ക്കവറിയുടെ നിരീക്ഷക സംവിധാനമായ ഓൾ ക്വാക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതായി പറയുന്നു.എന്നാൽ ദേശീയമോ അന്തർദേശീയ മോ ആയ ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടുക്കി ജില്ലയിൽ ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു.കെ എസ് ഇ ബി യുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ ഉൽഭവ കേന്ദ്രം വ്യക്തമല്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ജില്ല കളക്ടർ അറിയിച്ചു.
കോട്ടയത്ത് പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. വീടുകളും വീട്ടുപകരണങ്ങളും വിറയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.
എന്നാൽ ഭൂചലനം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കലക്ടർ എം. അഞ്ജന പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണ ഉപകരണങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റ് ഏജൻസികൾക്കും ഭൂചലനം സംബന്ധിച്ച് അറിവില്ലെന്നു കലക്ടർ പറഞ്ഞു.