InternationalNewsRECENT POSTS
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇ വിസകള്‍ റദ്ദാക്കി
ബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഇ- വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ബെയ്ജിങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ചൈനയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇതു ബാധകമായിരിക്കുമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തെ അനുവദിച്ചിട്ടുള്ള ഇ-വിസകള്‍ക്കും ഇന്ന് മുതല്‍ സാധുതയുണ്ടായിരിക്കില്ലെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യ സന്ദര്‍ശിക്കേണ്ടതായി അത്യാവശ്യകാര്യമുള്ളവര്‍ വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായി നേരിട്ട് വിവരം അറിയിക്കണമെന്നും എംബസി അറിയിച്ചു.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 305 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ഇന്ത്യയുള്‍പ്പെടെ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News