ഫെറാരി,ബിഎംഡബ്ല്യു,പോര്‍ഷെ തുടങ്ങിയ മോഡലുകള്‍ക്ക് പിന്നാലെ പുതിയ കാറും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍, വില കേട്ട് ഞെട്ടി ആരാധകര്‍!
കൊച്ചി:മലയാള സിനിമയിലെ യൂത്ത് ഐക്കനാണ് ദുല്‍ഖര്‍ സല്‍മാന്‍, ആരാധകരുടെ സ്വന്തം ഡി ക്യൂ. മലയാളത്തിലെ യുവതാരങ്ങളില്‍ വാഹനങ്ങളോട് വലിയ പ്രിയമുള്ള താരം കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ മോഡലുകള്‍ക്ക് പുറമെ പുതിയൊരെണ്ണം കൂടി തന്റെ കാര്‍ ശേഖരത്തിലേയ്ക്ക് ചേര്‍ത്തിരിക്കുകയാണ് ദുല്‍ഖര്‍.
ബെന്‍സിന്റെ ഏറ്റവും വലിയ മോഡലായ ജി 63 എഎംജിയാണ് ദുല്‍ഖറിന്റെ പുതിയ വാഹനം. ഇന്ത്യയില്‍ ഈ മോഡലിന് 2.45 കോടി രൂപയാണ് ഉള്ളത്. ബെന്‍സിന്റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്.
6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ജി 63 എഎംജി. ഒലീവ് ഗ്രീനാണ് ദുല്‍ഖറിന്റെ വാഹനത്തിന്റെ നിറം. ഇതേ വില വരുന്ന ബെന്‍സിന്റെ തന്നെ എസ്എല്‍എസ് എഎംജിയും ദുല്‍ഖറിനുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നത്. ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകര്‍ത്തുന്നതുമാണ് ഫോട്ടോ ഏറെ വൈറലായിരുന്നു.
തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ പ്രവര്‍ത്തകര്‍ യുവ നായകന് കൊടുത്ത പിറന്നാൾ സമ്മാനം വൈറലായിരുന്നു.അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമായ പ്രൊഡക്ഷന്‍ നമ്പര്‍ സെവനില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്.
ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.
കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.
മലയാള സിനിമയില്‍ സജീവമാവുമ്പോഴും തമിഴിലും ഹിന്ദിയിലും തെലുങ്കിലും ദുല്‍ഖര്‍ സിനിമകള്‍ ചെയ്യാറുണ്ട്. തമിഴില്‍ അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്.
തമിഴില്‍ ദുല്‍ഖറിന്റേതായി ഇനി വരാനുള്ള ചിത്രം ഹേ സിനാമിക എന്ന ചിത്രമാണ്. പ്രമുഖ കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ റിലീസായ ദുല്‍ഖറിന്റെ അവസാന ചിത്രം വരനെ ആവശ്യമുണ്ട് മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു.