ദുബായ് ബസ് അപകടം മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും
ദുബായ്: ബസ് അപകടത്തില്‍ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.തലശേരി സ്വദേശികളായ നബീല്‍ ഉമ്മര്‍,മകന്‍ ഉമ്മര്‍ ചോനോക്കടവത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഇവര്‍ അഛനും മകനുമാണ്.ഒമാനില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട ബസ് ആണ് അപടത്തില്‍ പെട്ടത്. 17 പേര്‍ മരിച്ചു.ഇതില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.6 മലയാളികള്‍ മരിച്ചതായി തിരിച്ചറിഞ്ഞിരുന്നു.തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ദീപക്കിന്റെ ഭാര്യയും മകനും അപകടത്തില്‍ പരുക്കേറ്റ് റാഷിദ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ത്യക്കാര്‍ക്ക് പുറമേ ഒമാന്‍,അയര്‍ലന്‍ഡ്,പാക്കിസ്ഥാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതേ സമയം ദുബായില്‍ ഇന്ന് പൊതു അവധി ദിനമായതിനാല്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിയേക്കും.മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ ട്രാഫിക് കോര്‍ട്ടിന്റെ അനുമതി കൂടി ലഭ്യമാകേണ്ടതുണ്ട് ഇത് ഇന്ന് ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.എന്നാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്.