KeralaNews

മദ്യലഹരിയില്‍ ബൈക്കില്‍ സാഹസിക യാത്ര; പോലീസ് തടഞ്ഞപ്പോള്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം

താമരശ്ശേരി: മദ്യപിച്ച നിലയില്‍ ബൈക്ക് ഓടിച്ചതിന് തടഞ്ഞുനിര്‍ത്തിയ പോലീസിനു മുന്നില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്.

താമരശ്ശേരി ചുങ്കം ജങ്ഷനുസമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കഴുത്തിലെ മുറിവ് സാരമുള്ളതല്ല. ചുങ്കം ജങ്ഷനുസമീപത്തെ സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നിലേക്ക് പോലീസ് ബൈക്ക് നിര്‍ത്തിക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചനിലയിലായിരുന്നു. ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.

തുടര്‍ന്ന് തൊട്ടടുത്ത കടയിലേക്കുപോയി രണ്ട് ബ്ലേഡുമായി തിരികെ വന്ന അബ്ദുസലാം അതിലൊന്നുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. മുറിവേല്‍പ്പിക്കാനുള്ള കാരണമന്വേഷിച്ചപ്പോള്‍ കുടുംബപ്രശ്നം കൊണ്ടുള്ള മാനസിക വിഷമമാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകുംവരെ ചികിത്സയ്ക്കുവിധേയനാവാന്‍ വിസമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker