NewsRECENT POSTS
അടിച്ച് പൂസായി വണ്ടിയോടിച്ച് ബാരിക്കേഡും സിഗ്നലും ഇടിച്ച് തെറിപ്പിച്ചു! ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ; വീഡിയോ
ചെന്നൈ: മദ്യപിച്ച് വാഹനം ഓടിച്ച് സിഗ്നലും റോഡിലെ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡും തകര്‍ത്ത ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. തമിഴ്നാട്ടിലെ കല്ലാകുറിച്ചി എന്ന സ്ഥലത്താണ് അടിച്ച് പൂസായ ഡ്രൈവര്‍ അപകടം ഉണ്ടാക്കിയത്. മദ്യലഹരിയിലെത്തിയ ലോറി ഡ്രൈവര്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ഹൈവേ മീഡിയനിലെ സിഗ്നല്‍ ലൈറ്റ് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ആ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായതുകൊണ്ടും ലോറി അമിതവേഗത്തില്‍ അല്ലാത്തതുകൊണ്ടും ആര്‍ക്കും പരിക്കുകളേറ്റിട്ടില്ല. എന്നാല്‍ മദ്യലഹരിയില്‍ വാഹനമോടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമായി ട്രക്ക് ഡ്രൈവര്‍ക്ക് 1.25 ലക്ഷം രൂപ പിഴ നല്‍കി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News