മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍.. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം തട്ടിയെടുത്ത് അപകടവും
ഹൂസ്റ്റണ്‍ : മദ്യപിക്കുമ്പോഴാണ് എനിയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാനാകുകയെന്ന് കാമുകന്‍. മദ്യത്തിലാറാടി കാമുകിയും മറ്റ് മൂന്ന് പേരും … അടിച്ചു പൊളി യാത്ര ഫേസ്ബുക്ക് ലൈവ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ കാറിലുള്ളവരെ മരണം തട്ടിയെടുത്ത് അപകടവും ടെക്സാസിലെ ഹൂസ്റ്റണിലുള്ള ജേഴ്സി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്
കാമിലോ മോരേജോണ്‍ എന്ന 47 കാരനാണ് മദ്യപിച്ച് കാറോടിച്ചത്. ഇയാള്‍ തന്നെയായിരുന്നു കാറിലെ മദ്യപാനം തന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് ആയി നല്‍കിയത്. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ക്ക്മുന്‍പ് മോറേജോന്‍, ഒരു ബിയര്‍ ബോട്ടിലില്‍ നിന്നും മദ്യം നുകരുന്നത് വീഡിയോയില്‍ കാണാം. മദ്യപിച്ചാല്‍ എനിക്ക് കൂടുതല്‍ നന്നായി വാഹനമോടിക്കാന്‍ കഴിയുമെന്ന് അയാള്‍ പറയുന്നുണ്ട്. ഈ ദൃശ്യത്തിനു തൊട്ടുപിന്നാലെ മോറെജോണ്‍ ഓടിക്കുന്ന സില്‍വര്‍ ഹോണ്ടാ കാര്‍ ഒരു പിക്ക്അപ് ട്രക്കുമായി കൂട്ടിയിടിക്കുന്നു.
കാറിലുണ്ടായിരുന്നവരെ മരണം തട്ടിയെടുത്തു. ട്രക്ക് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു പെട്രോള്‍ പമ്പിലെ സര്‍വിലന്‍സ് കാമറയിലും ഈ അപകടം ദൃശ്യം പതിഞ്ഞിട്ടുണ്ട്. 7:47 നാണ് സ്റ്റിയറിങ് തിരിച്ചുകൊണ്ട് ബിയര്‍ കുടിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആറു മിനിറ്റുകള്‍ക്ക് ശേഷം 7:53 നാണ് അപകടം സംഭവിക്കുന്നത്.