മദ്യപിച്ച് ബഹളം സൃഷ്ടിച്ച യുവതിയെ നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍, നോക്കി നിന്ന് പോലീസ്
ഭരത്പൂര്‍: മദ്യപിച്ച് ബഹളം സൃഷ്ടിച്ച 25 കാരിയായ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലാണ് ബുധനാഴ്ച സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും അത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
യുവതിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ പിന്നീട് വീഡിയോ വൈറലായി ചര്‍ച്ചയായതോടെ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഐപിസി സെക്ഷൻ 324 (മുറിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍), 354 (പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തതായി മഥുര ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാംനാഥിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുവതി മദ്യലഹരിയിലായിരുന്നെന്നും റോഡിൽ ബഹളമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർമാരുമായും മറ്റുള്ളവരുമായും ഇവര്‍ വഴക്കിട്ടു. മഹേഷ്, ചരൺ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവർമാരാണ് യുവതിയെ മർദിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ യുവതിയെ അടിച്ച് നിലത്തിടുകയും അവരെ ചവിട്ടുകയും ചെയ്തു.
യുവതിയുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സംഭവസ്ഥലത്ത് വിളിച്ചുവരുത്തി പോലീസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടുന്ന ബസില്‍ ബിയര്‍ പാര്‍ട്ടി ആഘോഷം നടത്തിയ വീഡിയോ (Viral Video) തമിഴകത്തില്‍ ചര്‍ച്ചയും വൈറലുമാകുകയാണ്. വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടില്‍ ഓടുന്ന ബസിൽ സ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ വൈറലാകുന്നു.
സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണെന്നാണ് കരുതുന്നത്. ഒരു കൂട്ടം പെൺകുട്ടികളും ആൺകുട്ടികളും ഒരു കുപ്പി ബിയർ തുറന്ന് കുടിക്കുന്നത് കാണിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ചെങ്കൽപട്ടിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ളവരാണെന്ന് കരുതുന്നു.
ആദ്യം ഇത് പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും പിന്നീട് സംഭവം നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ തിരുക്കഴുകുന്ദ്രത്തുനിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു ബിയര്‍ പാര്‍ട്ടി നടത്തിയത് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വിദ്യാര്‍ത്ഥികളെ കണ്ടെത്തി താക്കീത് നല്‍കിയെന്നും. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ കൂടുതല്‍ നടപടിയുണ്ടാകും എന്നാണ് വിവരം.