കൊല്ലം:നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി നടത്തിയ നാല് പേര്‍ക്കെതിരെ എക്സൈസ് കേസെടുത്തു.ഒന്നാം തീയതി വൈകിട്ട് ഫ്‌ളാറ്റില്‍ നിന്ന് അസഹ്യമായ ശബ്ദകോലാഹലം ഉയര്‍ന്നതോടെ സമീപവാസികള്‍ എക്‌സൈസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്.
ഫ്‌ളാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ സലീം മകള്‍ ഉമയനലൂര്‍ ലീന (33), കൊല്ലം ആഷിയാന അപ്പാര്‍ട്‌മെന്റ് പുഷ്പരാജന്‍ മകന്‍ ശ്രീജിത്ത് (27) എന്നിവരെയും, എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ‘ഓപ്പറേഷന്‍ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ലഹരി കണ്ടെടുത്തത്.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.അംബികേശനും പാർട്ടിയും ചേർന്ന് കൂട്ടംകൈത ഭാഗത്ത് നടത്തിയ പരിശോധനയിൽ 430 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കാർത്തികപ്പള്ളി പൊത്തപ്പള്ളി വടക്ക് മുറിയിൽ സ്വദേശി പുഷ്പാലാൽ എന്നയാൾക്കെതിരെ കേസെടുത്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്.R, ഷിബു പി യു, റെനീഷ് ആർ, ഡ്രൈവർ സി സുഭാഷ് എന്നിവർ പങ്കെടുത്തു.