നിയന്ത്രണരേഖയ്ക്കു സമീപം ഡ്രോണ്‍; സൈന്യം അന്വേഷണം ആരംഭിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഡ്രോണ്‍. കാഷ്മീരിലെ മേന്ധാര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്. പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ ആണെന്ന് സുരക്ഷ സേന സംശയിക്കുന്നു. ഇതെത്തുടര്‍ന്ന് സൈന്യം വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിഎസ്എഫ് ഡ്രോണിനു നേരേ വെടിയുതിര്‍ത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണങ്ങളും നടത്തിയിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചിരുന്നു.