KeralaNews

വേഗതയെ പ്രണയിച്ച ന്യൂറോസര്‍ജന്‍,കാര്‍ റേസിനിടെ മരണം;ഡോ പ്രേംലാല്‍ ഇനി ഓര്‍മ്മ

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജനകീയ ഡോക്ടറായിരുന്ന കെ.വി പ്രേംലാലിന്റെ (46)വിയോഗം സഹപ്രവര്‍ത്തകരെയും രോഗികളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. അപ്രതീക്ഷിതമായാണ് കോയമ്പത്തൂര്‍ പീഠംപളളിയില്‍ ബല്‍ ആന്‍ഡ് ഇന്ത്യന്‍ നാഷനല്‍ റാലി കാര്‍ റേസ് ചാംപ്യന്‍ഷിപ്പിനിടെ ശനിയാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ ന്യൂറോസര്‍ജറി വിഭാഗം മേധാവിയെ മരണം ഹൃദ് രോഗത്തിന്റെ രൂപത്തില്‍കവര്‍ന്നെടുത്തത്.

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സിരാരോഗ ചികിത്സയ്ക്കായെത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരെയാണ് പെരുവഴിയിലാക്കിയത്. ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്തിരുന്ന ഡോ. പ്രേംലാലിന്റെ സേവനത്തില്‍ രോഗികള്‍ സംതൃപ്തരായിരുന്നു. ഏതു സമയത്തും വിളിപ്പുറത്ത് എത്തുന്ന ഡോക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച കാര്‍ റെയ്സിങിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പരിയാരത്തെ സഹപ്രവര്‍ത്തകരും രോഗികളും കേട്ടത്്. പലര്‍ക്കും അതുവിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എത്രസങ്കീര്‍ണമായ ശസ്ത്രക്രിയയും സമ്മര്‍ദ്ദമില്ലാതെയാണ് അദ്ദേഹം ഓപറേഷന്‍ തീയേറ്ററില്‍ നിന്നും കൈക്കാര്യം ചെയ്തിരുന്നത്. തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന സങ്കീര്‍ണവും ഗുരുതരവുമായി രോഗങ്ങളെ ആധുനിക മൈക്രോ ന്യൂറോ സര്‍ജറിയുടെ സഹായത്താല്‍ പരിഹരിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിരുന്നു. രോഗിയുടെ തലച്ചോറിലെ ഭീമന്‍മുഴ തലയോട്ടി തുറക്കാതെ നീക്കം ചെയ്തതുള്‍പ്പെടെ പ്രേംലാലിന്റെ നേതൃത്വത്തില്‍ ചെയ്ത സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഡോ. പ്രേംലാലിന്റെ നേതൃത്വത്തില്‍ചെയ്തത് മറക്കാന്‍ പറ്റാത്തതാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്ഡോ.കെ.സുദീപ് പറഞ്ഞു.

ചികിത്സിക്കുന്ന ഏതുരോഗിയും ഏതു സമയത്തുവിളിച്ചാലും ചികിത്സാവിധികള്‍ പറഞ്ഞു നല്‍കുന്ന ഡോക്ടറുടെ സേവനം കോഴിക്കോടുമുതല്‍ കാസര്‍കോടുവരെയുളളവര്‍ക്കറിയാം. റോഡപകടങ്ങള്‍, തലയിടിച്ചുളള വീഴ്ചകള്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍ എന്നിവയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ ന്യൂറോവിഭാഗത്തില്‍കൂടുതലായി എത്തുന്ന കേസുകള്‍. ന്യൂറോ സര്‍ജറി ആവശ്യമായി വരുന്ന ഘട്ടങ്ങള്‍, അപകടം മൂലം തലയിലേക്കുന്ന പരുക്കുകളില്‍ രക്തക്കട്ട രൂപപ്പെടാവുന്ന സാഹചര്യങ്ങള്‍ എന്നിവ മിക്ക രോഗികളുടെയം ജീവന് തന്നെ ഭീഷണിയുയര്‍ത്തിയിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ തലയോട്ടിയിലും നട്ടെല്ലിലും ഉണ്ടായ പൊട്ടലുകള്‍ പരിഹരിക്കാനുളള ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡോ. പ്രേംലാലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.കെ മനോജ് പറഞ്ഞു. പതിനൊന്നുവര്‍ഷമായി മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ പ്രേംലാല്‍ പയ്യന്നൂര്‍ സഹകരണാശുപത്രിയിലും കണ്ണൂര്‍മിംമ്സിലും രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു.പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റും ശ്രദ്ധ ഹോസ്പിറ്റല്‍ ഉടമയുമായിരുന്ന പരേതനായ എം.വി ഗോവിന്ദന്റെ മകനാണ്.

പരേതയായ കെ.വി പ്രേമയാണ് അമ്മ. ഡോക്ടര്‍ സ്മിജ അരവിന്ദ്(ന്യൂറോ ഫിസിമിംസ് ഹോസ്റ്റപിറ്റല്‍ കണ്ണൂര്‍)ഭാര്യയാണ്. മക്കള്‍: വിഷ്ണുപ്രേംലാല്‍(വിദ്യാര്‍ത്ഥി അന്നൂര്‍ ചിന്‍മയ സ്‌കൂള്‍) അനിക പ്രേംലാല്‍. സഹോദരങ്ങള്‍: ഡോ.നിഷ,(കോഴിക്കോട്) ഷീമ ഗോവിന്ദ്(യു.കെ) മൃതദേഹം ശനിയാഴ്ച്ച രാത്രിയോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. സംസ്‌കാരംപിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോയമ്പത്തൂരില്‍ കാര്‍ റെയ്സിങിനിടെയുണ്ടായ ഹൃദയാഘാതത്തിലാണ് പയ്യന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ കുഴഞ്ഞുവീഴുന്നത്.

പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവിയും പയ്യന്നൂര്‍ സ്വദേശിയുമാണ് ഡോ. കെ.വി പ്രേം ലാല്‍. തന്റെ നാല്‍പത്തിയാറാമത്തെ വയസിലാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. കോയമ്പത്തൂര്‍ പീഠംപളളിയില്‍ ബല്‍ ആന്‍ഡ് ഇന്ത്യന്‍ നാഷനല്‍ റാലി കാര്‍ റേസ് ചാംപ്യന്‍ഷിപ്പിനിടെ ശനിയാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. ഡ്രൈവിങിനിടെ പ്രേംലാല്‍ കുഴഞ്ഞുവീണപ്പോള്‍ സഹ ഡ്രൈവറായിരുന്ന കെ. ആര്‍ ഋഷികേശ് കാര്‍ നിര്‍ത്തി പ്രഥമശ്രുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലു ചക്രവാഹനങ്ങള്‍ക്കായുളള ബല്‍ ബാന്‍ഡ് എഫ്. എം. എസ് സി. ഐ ഇന്റര്‍നാഷനല്‍റാലി ചാംപ്യന്‍ഷിപ്പിന്റെ ( ഐ. എന്‍. ആര്‍.സി) മൂന്നാം റൗണ്ടായ കോയമ്പത്തൂരിലെ റാലിയുടെ ഒന്നാം ദിവസത്തെ മത്സരത്തിനിടെയായിരുന്നു സംഭവം. ചെട്ടിനാട് സ്പോര്‍ട്ടിങിനെ പ്രതിനിധികരിച്ചായിരുന്നു പ്രേം ലാല്‍പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker