കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍. ഭാര്യയ്‌ക്കൊപ്പമെത്തിയാണ് കഫീല്‍ ഖാന്‍ പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചത്. കഫീല്‍ ഖാന്റെ മോചനത്തിനായി മുന്നോട്ട് വന്ന ആളാണ് പ്രിയങ്ക ഗാന്ധി. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കുടുംബത്തോടൊപ്പം പ്രിയങ്കയെ സന്ദര്‍ശിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു. പ്രിയങ്ക തന്നെയാണ് ഇവര്‍ക്ക് രാജസ്ഥാനില്‍ സുരക്ഷിതമായൊരു താമസ സ്ഥലം ഒരുക്കിയതും.
ദേശസുരക്ഷ നിയമമനുസരിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലിലടച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതി ജില്ലാമജിസ്ട്രേറ്റിന്‍റെ നടപടിയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കഫീല്‍ ഖാന്‍റെ മോചപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News