NationalNews

സാധാരണക്കാരന്റെ ശക്തിയെ വിലകുറച്ച് കാണരുത്; റിസൾട്ട് വന്നപ്പോൾ ട്രെൻഡിങ്ങായി ധ്രുവ് റാഠി

്‌ന്യൂഡല്‍ഹി: കുറച്ചുമാസങ്ങളായി യൂട്യൂബിൽ ട്രൻഡിങ്ങിൽ ലിസ്റ്റിൽ കിടന്നു കറങ്ങുന്ന ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാകില്ല. ഇപ്പോഴിതാ വാട്ട്സാപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരനാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിക്കുന്നത് യൂട്യൂബർ ധ്രുവ് റാഠി കൂടിയാണ്. ‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’ എന്ന  ധ്രുവ് റാഠിയുടെ പോസ്റ്റ് ഇതിനോടകം വൈറലായി. 

തെരഞ്ഞെടുപ്പിന് മുൻപും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സർക്കാറിനെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകൾ. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകൾക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരിൽ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ വീഡിയോ ചർച്ചയാവുകയും ചെയ്തിരുന്നു. 

21.5 മില്യൺ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബിൽ ഫോളോവേഴ്സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറൽ. ഒരൊറ്റ ദിവസത്തിനുള്ളിൽ പതിനാറ് മില്യൺ ആളുകൾ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകൾ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.  നേരത്തെയുള്ള കണക്കുക ൾപ്രകാരം ഇൻസ്റ്റാഗ്രാമിൽ നാലര കോടിയും യുട്യൂബിൽ അഞ്ചര കോടിയും റീച്ച് എത്തി.

ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ മാധ്യമങ്ങളെക്കാൾ ഗ്രാമീണ പ്രദേശങ്ങളിൽ കൂടുതൽ റീച്ച് ലഭിക്കുന്നത് വാട്ട്സാപ്പിനാണ്. അതിനാലാകാം വാട്ട്സാപ്പ് ചാനലിനാണ് ഇനിമുതൽ ധ്രുവ് പ്രാധാന്യം കൊടുക്കുന്നത്. തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകൾ വരുന്നത്.  തുടർന്ന് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളിലും പരീക്ഷിക്കാനും വാട്സ് ആപ് ചാനലുകൾ പദ്ധതിയുണ്ടെന്നാണ് സൂചനകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button