വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്.
ചൊവ്വാഴ്ച ക്ലീവ്ലന്‍ഡില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലും ഹോപ് ഹിക്‌സ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഹിക്‌സിന് കൊവിഡാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ആദ്യമാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും ട്രംപിന്റെ 2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.