<p>ന്യൂയോര്‍ക്ക്: ഇന്ത്യയെ വിരട്ടി മരുന്നു കയറ്റുമതി പുനസ്ഥാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കല്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്്.ഇതുവരെ കണ്ടിട്ടുള്ള വ്യക്തികളില്‍ വെച്ച് അദ്ദേഹം മികച്ച നേതാവും മഹാനായ വ്യക്തിയുമാണ് മോദിയെന്ന് ട്രംപ് പറഞ്ഞു.
മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.</p>
<p>കഴിഞ്ഞ ദിവസം മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. അമേരിക്കയ്ക്ക് ഹൈഡ്രോസി ക്ലോറോക്വിന്റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകള്‍ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.</p>
<p>തുടര്‍ന്നാണ് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലുള്ള നിയന്ത്രണം ഭാഗികമായി നീക്കിയത്. യു.എസില്‍ നിലവില്‍ 29 മില്യണ്‍ ഹോഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം.</p>