അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊറോണയില്ല. ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വൈറ്റ്ഹൗസ് ഫിസീഷ്യന്‍ അറിയിച്ചു. കോവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകള്‍ ഇവാന്‍കയും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാന്‍ക ട്രംപ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയന്‍ മന്ത്രിയുമായി കഴിഞ്ഞാഴ്ചയായിരുന്നു ഇവാന്‍കയുടെ കൂടിക്കാഴ്ച.