NationalNewsRECENT POSTS

‘ഞാന്‍ അവളെ കൊന്നു’ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ പ്രതി അമ്മയോട് പറഞ്ഞത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ മുഖ്യ പ്രതിയുടെ അമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെന്ന് അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ വെളിപ്പെടുത്തി. 29-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെയാണ് മകന്‍ വീട്ടിലെത്തിയത്. അവന്റെ മുഖത്ത് അസാധാരണമായ ഭാവമായിരുന്നു. ആരെയോ കൊന്നുവെന്ന് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു മുഹമ്മദിന്റെ അമ്മ പറഞ്ഞു.

‘ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു’- മകന്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു. 27കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker