Home-bannerNationalNews
വനിതാ ഡോക്ടറുടെ കൊലപാതകം:3 പോലീസുകാർക്ക് സസ്പൻഷൻ
ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ ഡോക്ടറെ ക്രൂര ബലാൽസംഗത്തിനിരയാക്കിയശേഷം ചുട്ടു കൊന്ന സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ .എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്തു. ഡോക്ടറെ കാണാതായതുമായി ബന്ധപ്പട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അറിയിച്ചു. ഇൻസ്പെക്ടർ എം രവി കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ പി വേണു ഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൌഡ് എന്നിവർക്കാണ്സസ്‌പെൻഷൻ. കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ ലഭിക്കുമ്പോഴെല്ലാം അധികാരപരിധിയില്ലാതെ കേസുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുമുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News