KeralaNewsRECENT POSTS

ക്രൂരത ഉള്ളിലൊളിപ്പിച്ച് പൊയ്മുഖവുമായി വെളുക്കെ ചിരിച്ച് നമുക്കിടയിലും സൈക്കോപാത്തുകള്‍ വിലസുന്നുണ്ടാകാം; വൈറലായി ഡോക്ടറുടെ കുറിപ്പ്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. ഇതിനിടെ മുഖ്യ പ്രതി ജോളി സൈക്കോപാത്ത് ആണെന്നും പ്രചരണം നടന്നു. ആളെ ഇല്ലാതാക്കാന്‍ പോകുന്ന ക്രൂരത ഉള്ളിലൊളിപ്പിച്ച് പൊയ്മുഖവുമായി വെളുക്കെ ചിരിച്ച് നമുക്കിടയിലും സൈക്കോപാത്തുകള്‍ വിലസുന്നുണ്ടാകാം. അത്തരം സൈക്കോപ്പാത്തുകളെക്കുറിച്ച് തുറന്നെഴുതുകയാണ് ഡോ. സി ജെ ജോണ്‍. കൂടത്തായ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.

കുറിപ്പ് വായിക്കാം

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ സൈക്കോപ്പതിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല. പുറമെയുള്ള ആകര്‍ഷണ വ്യക്തിത്വത്തിനുള്ളില്‍ ഈ സ്വഭാവങ്ങള്‍ ഒളിപ്പിച്ചു വച്ച് അവരില്‍ ചിലര്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയില്‍ പോലും തിളങ്ങി നില്‍ക്കാറുണ്ട്. മറ്റുള്ളവരോട് അനുതാപമില്ലാതെ, സ്വന്തം ഉയര്‍ച്ചക്കായി സമര്‍ത്ഥമായി തരികിട നടത്തിയും, ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും, നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും, കുറ്റബോധം ഇല്ലാതെയും അവര്‍ തല ഉയര്‍ത്തി നടക്കും. അവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങള്‍ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിമുണ്ട്. അവരെയാണ് പേടിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker