NationalNews

‘ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത് ഞാനല്ല, രണ്ട് വരി മാത്രമാണ് എഡിറ്റ് ചെയ്തതേയുള്ളു’ : അറസ്റ്റിലായ ദിഷ രവി

ഗ്രേറ്റയുടെ ടൂള്‍കിറ്റ് ഉണ്ടാക്കിയത് താനല്ലെന്ന് ബംഗളൂരുവില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി. രണ്ട് വരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ദിഷ വ്യക്തമാക്കി. ദില്ലിയിലെ പട്യാല കോടതിയില്‍ ഹാജരാക്കിയ ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഗ്രേറ്റ പങ്കുവെച്ച ആദ്യ ടൂള്‍ കിറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുംചെയ്തത് ദിശയാണ്.

ദിഷയുടെ വീട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവെച്ചതാണ് കേസിനാസ്പദമായ സംഭവം,. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്താന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചത്. രാജ്യത്തിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നാണ് ആരോപണം.

2018 ഓഗസ്റ്റില്‍ തുടക്കം കുറിച്ച പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറിന്റെ സഹസ്ഥാപകരിലൊരാളാണ് ദിഷ. ഗുഡ് മൈല്‍ക് എന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ബിബിഎ വിദ്യാര്‍ത്ഥിനികൂടിയായ ദിഷ.ഗ്ലോബല്‍ ഫാര്‍മേര്‍സ് സ്‌ട്രൈക്ക് ഫസ്റ്റ് വേവ് എന്ന തലക്കെട്ടില്‍ വന്ന ടൂള്‍ കിറ്റാണ് ആദ്യം ഗ്രേറ്റ പങ്കുവെച്ചത്. ഇത് ഡീലീറ്റ് ചെയ്ത് ഗ്രേറ്റ രണ്ടാമതൊരു ടൂള്‍ കിറ്റ് ഗ്രേറ്റ ട്വീറ്റ് ചെയ്തു.

ഗ്രേറ്റയുടെ ആദ്യ ട്വീറ്റിലെ ഡോക്യുമെന്റില്‍ നിന്നുള്ള വിവരങ്ങളാണ് കേസിനാധാരം.ഒരു സാധാരണ പ്രക്ഷോഭ പരിപാടി എങ്ങനെയാണോ ഒരു സംഘടന ആസൂത്രണം ചെയ്യുക അതിന്റെ വിശദാശംങ്ങളാണ് ടൂള്‍ കിറ്റിലെ ഡോക്യുമെന്റിലുണ്ടായിരുന്നതെന്നാണ് പൊലീസ് കേസിനെ തള്ളിക്കൊണ്ട് ഉയര്‍ന്നു വന്ന വാദം. സര്‍ക്കാരിനെതിരെ വിമര്‍ശനം,കോര്‍പ്പറേറ്റകള്‍ക്കെതിരെ നിലപാട്, അവകാശ സംരക്ഷണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഡോക്യുമെന്റിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker