ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ധനമന്ത്രി പരോക്ഷ നികുതി ബോര്‍ഡിനോട് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ തേടുകയും ചെയ്തു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോയെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
ഇതിനിടെ, തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന് കസ്റ്റംസ് കത്തു നല്‍കി. വിദേശകാര്യമന്ത്രാലയത്തിനും അപേക്ഷ കൈമാറിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News