CrimeEntertainmentKeralaNewsNews
ബലാത്സംഗക്കേസിൽ പടവെട്ട് സിനിമയുടെ സംവിധായകൻ അറസ്റ്റിൽ
കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ അറസ്റ്റിലായി. നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലിജു കൃഷ്ണയെ ആണ് ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാക്കനാട് ഇൻഫോ പാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News